തെലങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു

 | 
telangana

തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ 8.55നായിരുന്നു അപകടം. 


ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്ന് പറന്നുയർന്ന പരിശീലന വിമാനമായ പിസി 7 എംകെ II മേദക് ജില്ലയിലാണ് തകർന്നു വീണത്.