ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊല; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

 | 
Idukki Murder

പൈനാവ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെന്ന് പോലീസ്. ധീരജിനെ കുത്തിയതിന് ശേഷം ഇയാള്‍ കടന്നു കളഞ്ഞുവെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം തുടരുകയാണ്. നിഖില്‍ പൈലിയാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്എഫ്‌ഐ പറഞ്ഞിരുന്നു.

ക്യാമ്പസിന് പുറത്തുവെച്ചാണ് ധീരജിനെ നിഖില്‍ കുത്തിയത്. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. നിഖില്‍ പൈലി നേര്യമംഗലം ഭാഗത്തേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിനിടെയാണ് ധീരജ് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.