പാർട്ടി തീരുമാനിച്ചാൽ ലോക്സഭയിൽ മത്സരിക്കും, എതിരാളിയായി ആര് വന്നാലും പ്രശ്നമില്ല; ശശി തരൂർ

 | 
sasi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനിച്ചാൽ മത്സരരംഗത്തുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മത്സര രംഗത്ത് ഉണ്ടാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എതിരാളിയായി ആര് വന്നാലും പ്രശ്നമില്ല. ആരെയും ഭയമില്ലെന്നും ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ തവണ 19 സീറ്റ് കോൺഗ്രസിന് കിട്ടി. ഇത്തവണ അത് 20 ആകും. തന്റെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ശശി തരൂർ പ്രതികരിച്ചു. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. ഇപ്പോൾ ഈ സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ മാറ്റുമെന്നാണ് എല്ലാവർക്കും ഭയം. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. പ്രധാനപ്പെട്ട എതിരാളിയായി ബിജെപി നിൽക്കുമ്പോൾ മാറി നിൽക്കരുതെന്നാണ് ആളുകളുടെ അഭ്യർത്ഥനയെന്നും ശശി തരൂർ പറഞ്ഞു.