പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; അഭിനന്ദനവുമായി നടി കൃഷ്ണപ്രഭ

 | 
krishan

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണപ്രഭ. നേരത്തെ കാണാതായ കുട്ടിയെ കണ്ടുകിട്ടിയപ്പോൾ പൊലീസിനെ അഭിനന്ദിച്ചെത്തിയ കൃഷ്ണ പ്രഭയ്ക്കു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 

"കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു.. നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും.. ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട് " കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ചു.