അടുത്ത മൂന്ന് വർഷത്തിനകം കേരളം ദുബായും സിംഗപ്പൂരും പോലെയാകും; സജി ചെറിയാൻ

 | 
saji cheriyan

അടുത്ത മൂന്ന് വർഷത്തിനകം കേരളം ദുബായും സിംഗപ്പൂരും പോലെയാകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പിണറായി സർക്കാർ അത് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി മാറുമെന്നും, എന്നാൽ അപ്പോഴും അമേരിക്കയിൽ പട്ടിണി കിടക്കുന്നവരുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരള സദസ്സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2024 ആകുമ്പോഴേക്ക് പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളം. എന്നാൽ അപ്പോഴും അമേരിക്കയിൽ പട്ടിണി കിടക്കുന്നവരുണ്ടാകും. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇടത് മന്ത്രിസഭയ്‌ക്കെതിരെ ഒരു പരാതി പോലുമില്ലെന്ന് സജി ചെറിയാൻ അവകാശപ്പെട്ടു. ആർക്കെങ്കിലുമെതിരെ 10 പൈസയുടെ കടുംചായ മേടിച്ചു കുടിച്ചെന്നു പോലും പരാതിപ്പെടാൻ സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ലോകത്തിലെ മികച്ച സാമ്പത്തിക വളർച്ചയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായാണ് നവകേരള സദസ്സ് എന്ന് സജി ചെറിയാൻ പറഞ്ഞു.