സ്വാതന്ത്ര്യദിനാഘോഷം; അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

 | 
inidependenceday

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ്വരയിലെയും സുരക്ഷയാണ് വർധിപ്പിച്ചത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുക്കി, മെയ്തി വിഭാ​ഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. റെഡ് ഫോർട്ട് പരിസരത്തെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടയുകയാണ്. ഡൽഹിയിൽ മാത്രം 10,000ൽ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോ​ഗിച്ചിരിക്കുന്നത്.

ഡൽഹി അതിർത്തി മേഖലകളിൽ ഉൾപ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന റെഡ് ഫോർട്ട് പരിസരത്ത് കഴിഞ്ഞ മാസം 26-ാം തീയതി മുതൽ തന്നെ പൊതുജനങ്ങൽക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടെയും എൻഎസ്ജിയുടെ സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്. ഡെൽഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കാശ്മീരിലും പഞ്ചാബ് അതിർത്തിയിലും ശ്രീന​ഗർ താഴ്വരയിലും പരിശോധനയും സുരക്ഷയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽ ഡൽഹി അതിർത്തി മേഖലകളിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടുള്ള കനത്താ സുരക്ഷാ വലയം തീർക്കും