രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല ‘ഇന്ത്യ’; മുഖ്യമന്ത്രി

 | 
pinarayi vijayan


രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്നത് ആ പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കാനുള്ള മുന്നണിയല്ല ഇന്ത്യ. അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന വിശാലമായ സംവിധാനമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തൃശ്ശൂരൊന്നും ബിജെപിക്ക് ഒരു ഘട്ടത്തിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെതിരായ സതീശന്റെ വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളി.സതീശന് എന്തോ പറ്റിയിരിക്കുകയാണ്. പറ്റുമെങ്കിൽ മാധ്യമങ്ങൾ ഉപദേശിക്കണം. കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിൽ ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത് നല്ല നീക്കമെന്നും അദ്ദേഹം പറഞ്ഞു.ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.