നൂറുകോടി കോവിഡ് വാക്സിനേഷൻ ചെയ്ത് ഇന്ത്യ; ആഘോഷമാക്കാൻ കേന്ദ്ര സർക്കാർ
2021 അവസാനത്തോടെ ഏകദേശം നൂറ് കോടി ആളുകൾക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. 278 ദിവസം കൊണ്ട് നൂറ് കോടി എത്തുക എന്നതിനർത്ഥം ഇന്ത്യ പ്രതിദിനം ശരാശരി 36 ലക്ഷം ഡോസുകൾ നൽകി എന്നാണ്.
യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും 'ചരിത്രപരമായ' ഈ യാത്രയിൽ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാർത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു.
बधाई हो भारत!
— Dr Mansukh Mandaviya (@mansukhmandviya) October 21, 2021
दूरदर्शी प्रधानमंत्री श्री @NarendraModi जी के समर्थ नेतृत्व का यह प्रतिफल है।#VaccineCentury pic.twitter.com/11HCWNpFan
ഇന്ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഗായകൻ കൈലാഷ് ഖേർ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ നടക്കുന്ന ഈ ചടങ്ങിൽ ഉയർത്തുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.