ബിജെപിയെ ഇനി INDIA നേരിടും; വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പേര് പ്രഖ്യാപിച്ചു

 | 
India

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്നാണ് സഖ്യത്തിന്റെ പേര്. ബംഗളൂരുവില്‍ ചേര്‍ന്ന രണ്ടാം ഘട്ട യോഗത്തിലാണ് പേര് തീരുമാനിച്ചത്. 26 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാണ് ഇത്. 

പേര് സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ എന്ന പേര് നിര്‍ദേശിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തില്‍ നിതീഷ് കുമാറിന്റെ ജെഡിയു, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ തുടങ്ങി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അംഗങ്ങളാണ്.