അഫ്‌ഗാനിൽ നിന്നും 222 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 222 പേരെ തിരികെ നാട്ടിൽ എത്തിച്ചു. രണ്ടു വിമാനങ്ങളിൽ ആയിട്ടാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്.
ദോഹ വഴിയും താജികിസ്ഥാൻ വഴിയുമാണ് വിമാനം എത്തിയത്.
ദോഹയിൽ നിന്നുള്ള വിമാനത്തിൽ 135 ഇന്ത്യൻ പൗരന്മാരും താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
87 ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തിൽ താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിച്ചത്.
അഫ്ഗാനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും കണ്ടെത്തി
അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.