മഹാപ്രളയത്തിന്റെ കഥപറഞ്ഞ 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി

 | 
2018

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി. 2018ലെ മഹാപ്രളയത്തിന്റെ കഥപറഞ്ഞ ഈ ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളാണ് അണിനിരന്നത്. 

30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കിയിരുന്നു. 'കാവ്യ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹാപ്രളയത്തെ മലയാളി നേരിട്ടതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം.