ഫുഡ് ഡെലിവറി ആപ്പുകളെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നേക്കുമെന്ന് സൂചന

 | 
Zomato
സൊമാറ്റോ, സ്വിഗ്ഗി മുതലായ ഫുഡ് ഡെലിവറി ആപ്പുകളെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നേക്കുമെന്ന് സൂചന

സൊമാറ്റോ, സ്വിഗ്ഗി മുതലായ ഫുഡ് ഡെലിവറി ആപ്പുകളെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം ഉയര്‍ന്നേക്കുമെന്നാണ് വിവരം. ആപ്പുകളെ റെസ്റ്റോറന്റായി പരിഗണിക്കാനും 5 ശതമാനം ലെവി ഈടാക്കാനുമാണ് നീക്കം. ലഖ്‌നൗവില്‍ നടന്നുകൊണ്ടിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശമുണ്ടെന്നാണ് വിവരം.

നിലവില്‍ ഈ ആപ്പുകളെ ഉറവിടത്തില്‍ നികുതി ഈടാക്കുന്ന വിഭാഗത്തിലാണ് (ടിസിഎസ്) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഈ ആപ്പുകള്‍ ജിഎസ്ടി ഈടാക്കുകയും അത് സര്‍ക്കാരിന് നല്‍കുകയും വേണം.

ഹരിയാനയിലെ ഡെലിവറി ആപ്പുകളും റെസ്റ്റോറന്റ് സര്‍വീസുകളും ഫയല്‍ ചെയ്ത റിട്ടേണ്‍ അനുസരിച്ച് ടേണോവറിനേക്കാള്‍ കൂടുതലാണ് ടിസിഎസ് തുക. വന്‍ തോതിലുള്ള നികുതിവെട്ടിപ്പ് ഇതിലൂടെ നടക്കുന്നുണ്ടെന്നാണ് നിഗമനം.