സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്കില്ല, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധന വേണ്ട; നിയന്ത്രണങ്ങള്‍ പുതുക്കി കേന്ദ്രം

 | 
state boarder
കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്. ഇതനുസരിച്ച് സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്കില്ല. കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ല. ആഭ്യന്തര വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതുക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനാന്തര യാത്രകള്‍ക്ക് വ്യത്യസ്ത മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ക്വാറന്റൈന്‍, ഐസോലേഷന്‍ എന്നിവയില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാമെന്നും നിര്‍ദേശത്തിലുണ്ട്. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയും തമിഴ്‌നാടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടക പരിശോധന കര്‍ശനമാക്കിയിരുന്നു.