വിദേശിയെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം

 | 
Kovalam

പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ കൂടുതൽ പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം.  
ഒരു എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേയാണ്  അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയത്. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ  പോലീസുകാർക്കെതിരേ ഇപ്പോൾ ഈ നടപടി.

സ്റ്റീഫൻ ആസ്ബെർഗിനെ തടഞ്ഞ  പോലീസ് സംഘത്തിലെ മൂന്ന് പേർക്കെതിരേയാണ് അച്ചടക്ക നടപടി. എസ്ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവർക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന്  സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ നിർദേശം നൽകിയത്. വകുപ്പുതല അന്വേഷണത്തിന് വാക്കാലാണ് നിർദേശം.


സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ, സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.