സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം; പൊതുജനങ്ങൾ ജാഗ്രത പുലർത്തണം, മുന്നറിയിപ്പുമായി പൊലീസ്

 | 
police


ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. 

ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യർത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു. 
https://keralapolice.gov.in/page/announcements