ഇതോ മാധ്യമങ്ങൾ പറഞ്ഞ ആഡംബര കാരവാൻ? കറങ്ങുന്ന സീറ്റിന്റെയയും ‘ആഡംബര’ ലിഫ്റ്റിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രിമാർ

 | 
jnd

സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ് പ്രഖ്യാപനം മുതൽ തന്നെ വിവാദമാക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരുമിച്ച് സഞ്ചരിക്കാൻ തയ്യാറാക്കിയ ബസായിരുന്നു ഏറ്റവും ഒടുവിൽ വിവാദമായത്. മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള സീറ്റ് ചൈനയിൽ നിർമിച്ചതാണെന്നും ബസിൽ ലിഫ്റ്റുണ്ടെന്നും ശനിയാഴ്ച വാർത്ത വന്നു. ഫ്രിഡ്ജ്, ലിഫ്റ്റ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി, മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര,  ഇതൊക്കെ ഉണ്ടെന്നായിരുന്നു മാധ്യമങ്ങൾ പറഞ്ഞത്. ആഡംബര കാരവാൻ എന്ന് കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തലയായിരുന്നു വിശേഷിപ്പിച്ചത്. 

lift

വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ ആഘോഷിച്ചു. നവകേരള സദസിന് മുന്നോടിയായി ഉദ്ഘാടനവേദിയിലേക്ക് മന്ത്രിസഭാംഗങ്ങൾ ഈ ബസിലാണ് എത്തിയത്. ഈ യാത്രക്കിടെ ബസിനുള്ളിലെ ദൃശ്യങ്ങളും ചിത്രങ്ങളും മന്ത്രിമാർ പുറത്തുവിട്ടു. ആകെ ഒരു വാഷ്‌റൂം മാത്രമാണ് വലിയ സംവിധാനം എന്ന നിലയിൽ ബസിൽ ഉള്ളത്. അതുപോലെ തന്നെ ബസിൽ കയറാനുള്ള പടികൾക്ക് ഉയരം കൂടുതലുള്ളതുകൊണ്ട് ബസിൽ കയറാൻ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ട്. ഈ സ്റ്റെപ്പിനെയാണ് മാധ്യമങ്ങൾ ലിഫ്റ്റ് എന്നു വിശേഷിപ്പിച്ചത്. സീറ്റിനെയും ലിഫ്റ്റിനെയും കുറിച്ച് മലയാള മനോരമ പ്രത്യേക റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പുറത്തു വന്നതോടെ മാധ്യമ വാർത്തകളുടെയും പ്രതിപക്ഷത്തെ നേതാക്കളുടെയും വാക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ വിമർശിക്കാനിറങ്ങിയ സാധാരണക്കാരും അതിശയിക്കുകയാണ്. ഒരു കോൺട്രാക്ട് കാര്യേജ് ഇനത്തിൽ പെട്ട ബസിന്റെ സൗകര്യങ്ങൾ മാത്രമാണ് ഈ ബസിനുമുള്ളത്. ബസിന്റെ സവിശേഷതകൾ ഗതാഗത മന്ത്രി ആന്റണി രാജു തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നവകേരള സദസിന് ശേഷം ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും ഇതൊരു സാധരണ ബസാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.