സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Oct 20, 2023, 12:10 IST
| തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അറബികടലിൽ രൂപപ്പെട്ട ന്യുനമർദ്ദമാണ് മഴയ്ക്ക് കാരണം. നാളെ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നും ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തുന്നു.
കാറ്റുകൾ അനുകൂലമായതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. അടുത്ത മണിക്കൂറുകളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.