കോഴിക്കോട് നിപ ബാധ എന്ന് സംശയം. ചികിത്സയിലിരിക്കെ 12 വയസുകാരൻ മരിച്ചു.

 | 
Nipha

കോഴിക്കോട്  നിപ ബാധയുണ്ടെന്നു സംശയിക്കുന്ന 12 വയസുകാരൻ  ചികിത്സയിലിരിക്കെ മരിച്ചു.  പനി കുറയാത്തതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലർച്ചെ 4.45 ഓടെ മരിച്ചു.

നിപ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി കോഴിക്കോടെത്തിയാൽ ഉടൻ ഉന്നതതല യോഗം ചേരും. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്.