ഇത് രാഷ്ട്രീയമല്ല, രാഷ്ട്രത്തെ സംബന്ധിക്കുന്നതും അല്ല, വര്‍ഗ്ഗീയതയാണ്; ആലപ്പുഴ ഇരട്ടക്കൊലയില്‍ ഹരീഷ് വാസുദേവന്‍

 | 
Hareesh Vasudevan

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളില്‍ ആര്‍എസ്എസിനെയും എസ്ഡിപിഐയെയും രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍. ഇത് രാഷ്ട്രീയമല്ല, രാഷ്ട്രത്തെ സംബന്ധിക്കുന്നതും അല്ല. വര്‍ഗ്ഗീയതയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചു. മതവൈരം വളര്‍ത്തി പരസ്പരം കൊന്നു കൂട്ടുന്ന വര്‍ഗ്ഗമാണ് എസ്ഡിപിഐയും ആര്‍എസ്എസും.

ഇരുകൂട്ടരും പരസ്പരസഹായ സഹകരണവുമായി ചോരക്കളിക്ക് ഇറങ്ങിയിട്ടുണ്ട് ആലപ്പുഴയില്‍. രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നവര്‍, കൊലയ്ക്കും ചുടുചോരയ്ക്കും ആവേശം പകരുന്നവര്‍.. മനുഷ്യരിലും അധമരായ ഏതോ കൂട്ടരാണെന്നും ഈ നീക്കത്തെ ചെറുത്തു തോല്‍പിച്ചില്ലെങ്കില്‍ മലയാളി തോറ്റുപോകുമെന്നും ഹരീഷ് കുറിച്ചു.

പോസ്റ്റ് വായിക്കാം

മതവൈരം വളര്‍ത്തി പരസ്പരം കൊന്നു കൂട്ടുന്ന വര്‍ഗ്ഗമാണ് SDPI യും RSS ഉം. ഇത് രാഷ്ട്രീയമല്ല, രാഷ്ട്രത്തെ സംബന്ധിക്കുന്നതും അല്ല. വര്‍ഗ്ഗീയതയാണ്.
ഇരുകൂട്ടരും പരസ്പരസഹായ സഹകരണവുമായി ചോരക്കളിക്ക് ഇറങ്ങിയിട്ടുണ്ട് ആലപ്പുഴയില്‍. രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നവര്‍, കൊലയ്ക്കും ചുടുചോരയ്ക്കും ആവേശം പകരുന്നവര്‍.. മനുഷ്യരിലും അധമരായ ഏതോ കൂട്ടരാണ്.
ഇത് മുളയിലേ നുള്ളണം, പോലീസും സര്‍ക്കാരും പൊതുസമൂഹവും ഈ നീക്കത്തെ ചെറുത്തു തോല്‍പിക്കണം. ആഹ്വാനം ചെയ്യുന്നവരെയും അതില്‍ ബന്ധമുള്ളവരെയും സമാധാനം നശിപ്പിക്കുന്നവരെയും മുഖം നോക്കാതെ കരുതല്‍ തടങ്കലില്‍ അടയ്ക്കണം.
ഇതില്‍ തോറ്റാല്‍ മലയാളി തോറ്റുപോകും..