ജീൻസും ടീഷർട്ടും കിടിലൻ ആറ്റിറ്റ്യൂഡും; പുതിയ മേക്കോവറിൽ ഇന്ദ്രൻസ്

 | 
cfe

ഹാസ്യ കലാകാരനായും സ്വഭാവ നടനായും മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ഇന്ദ്രൻസ്. ചിരിപ്പിക്കാൻ മാത്രമല്ല, പ്രേക്ഷകരെ ചിന്തിപ്പിക്കാനും പേടിപ്പിക്കാനും കരയിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന് അടുത്ത കാലത്തായി ഇറങ്ങിയ പല സിനിമകളിലൂടെയും ഇന്ദ്രൻസ് തെളിയിച്ചു. ഹോം എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങി. സോഷ്യൽമീഡിയയിൽ അത്രകണ്ട് സജീവമല്ലാത്ത താരം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യുവതാരങ്ങളെ വെല്ലുന്ന വിധം പുതിയ മേക്കോവറിൽ എത്തിയാണ് ഇന്ദ്രൻസ് വീണ്ടും ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുന്നത്.

ജീൻസും ടീഷർട്ടും ധരിച്ച് കിടിലൻ ആറ്റിറ്റ്യൂഡിൽ നാല് വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസികയ്‌ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ശ്യാം ബാബുവാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇന്ദ്രൻസ് പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി.