മൂന്ന് ഘട്ടമായി ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ്, ഹരിയാനയിൽ ഒരുഘട്ടം; ഒക്ടോബർ നാലിന് ഫലമറിയാം
പത്തുവർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക്. 90 മണ്ഡലങ്ങളിൽ മൂന്ന് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിന് വോട്ടെടുപ്പ് നടക്കും.
ജമ്മു കശ്മീരിൽ ആദ്യഘട്ടം സെപ്‍റ്റംബർ 18 നും രണ്ടാഘട്ടം സെപ്‍റ്റംബർ25 നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. സെപ്റ്റംബർ 30ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു . രണ്ടിടത്തും ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി. 11838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്. ഝാർഖണ്ഡ്, , മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.
ബിജെപി പത്ത് വര്‍ഷമായി ഭരണം നടത്തുന്ന ഹരിയാണയില്‍ പ്രതിപക്ഷമായ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. കശ്മീരിൽ കൂടുതൽ സേനവിന്യാസം വേണ്ടതിനാലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നീട്ടിയതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.