ചൈന ആക്രമിച്ചാൽ തായ്‌വാന്‍ സംരക്ഷിക്കുമെന്ന് ജോ ബൈഡൻ

 | 
joe biden

തായ്‌വാനെ ചൈന ആക്രമിച്ചാൽ അമേരിക്ക പ്രതിരോധിക്കുമെന്ന്  പ്രസിഡന്റ് ജോ ബൈഡൻ. നിലവിലെ അമേരിക്കൻ പ്രതിരോധ നയത്തിൽ നിന്നും മാറിയുള്ള പ്രസ്താവനയാണ് ബൈഡന്റെ ഭാ​ഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തായ്‌വാന് മേൽ ചൈന അവകാശം ഊട്ടിയുറപ്പിക്കാൻ ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന എന്നതും ശ്രദ്ധയമാണ്. എന്നാൽ ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം വൈറ്റ് ഹൗസ് വക്താവ് പ്രസിഡന്റിന്റെ പ്രസ്താവന നയം മാറ്റമല്ല എന്ന വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടു. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയൽ ചോദ്യത്തിന് മറുപടിയായിട്ടാണ് ജോ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ചൈന തായ്‌വാനെ ആക്രമിച്ചാൽ ഇടപെടും എന്ന കാര്യത്തിൽ സംശയം വേണ്ട. ചൈനക്കും റഷ്യക്കും ലോകത്തിലെ മറ്റു രാജ്യക്കാർക്കും അറിയാം അമേരിക്കൻ സൈന്യമാണ് ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായതെന്ന്. അതിനാൽ തന്നെ ചൈന സൂപ്പർ പവർ ആകുമോ എന്നുള്ള ആശങ്കയൊന്നും നമുക്കില്ലെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. 

തായ്‌വാനെ ചൈന ആക്രമിച്ചാൽ ഇടപടേണ്ട ഉത്തരവാദിത്വം അമേരിക്കക്ക് ഉണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.