ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്‌സിന് രാജ്യത്ത് അനുമതി

ന്യൂഡല്‍ഹി: അമേരിക്കന്‍ ഫാര്മസ്യൂട്ടിക്കല് കമ്പനിയായ ജോണ്സണ് ആന്ഡ് ജോണ്സണിന്റെ കോവിഡ് വാക്സിന് ഇന്ത്യയില് അനുമതി. ഒറ്റ ഡോസ് വാക്‌സിനായ ഇതിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്‌സിനുകളുടെ എണ്ണം 5 ആയി.
വ്യാഴാഴ്ചയാണ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കമ്പനി അപേക്ഷ നല്‍കിയത്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 85 ശതമാനം ഫലപ്രാപ്തി ഈ വാക്‌സിന്‍ കാണിച്ചതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്പനിയുമായി ചേര്‍ന്നാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുക.
വാക്‌സിന്‍ എടുത്ത് 28 ദിവസത്തിന് ശേഷം ഇതിന്റെ ഫലം ലഭിച്ചു തുടങ്ങുമെന്നും കമ്പനി അവകാശപ്പെട്ടു.