ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്

 | 
elon

കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ സ്ട്രീമിംഗ് സേവനങ്ങളിൽ അടുത്തിടെ കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ട്വീറ്റ് ചെയ്ത അദ്ദേഹം ലിബർട്ടി പാർട്ടി നേതാവായ ട്രൂഡോ, അഭിപ്രായ സ്വാതന്ത്ര്യം തകർക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

വരുമാനം ലഭിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കങ്ങൾ പുറത്തുവിടുന്ന സമൂഹമാധ്യമങ്ങൾ നവംബർ 28-നുള്ളിലായി ഫെഡറൽ റെഗുലേറ്ററിയിൽ റെജിസ്റ്റർ ചെയ്യണമെന്ന് സിഈർടിസി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഗവൺമെന്റ് അനുമതി നൽകിയ ഉള്ളടക്കങ്ങൾ മാത്രമാണ് പ്രേക്ഷകർക്ക് ലഭിക്കുക. ഇതിനെതിരെയാണ് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിന്റെ പ്രതികരണം.