കാലടി യൂണിവേഴ്സിറ്റി; വിദ്യാർഥികളുടെ സസ്​പെൻഷൻ ഹൈക്കോടതി റദ്ദാക്കി

 സമരം അവസാനിപ്പിച്ചു
 | 
Kaladi University

 

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈകോടതി. വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ് വിധി.

സർവകലാശാല അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും റദ്ദാക്കി. അനുകൂല വിധി വന്നതോടെ വിദ്യാർഥികളുടെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.