കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല

 | 
un,

കളമശേരി ഇന്നുണ്ടായ സ്‌ഫോടനത്തിൽ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 52 പേരാണ് ചികിത്സ തേടിയത്.  18പേര്‍ ഐസിയുവിലാണ്. അതില്‍ ആറുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. ആറുപേരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ വെ്‌റിലേറ്ററിലാണ്. കൂടാതെ 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഒരാള്‍ കൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

37ഓളം പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമാണുള്ളത്. വാര്‍ഡിലുള്ളവര്‍ക്ക് വളരെ സൂപ്പര്‍ സ്‌പെഷ്യല്‍ ആയിട്ടുള്ള ബേണ്‍സാണ് ഉള്ളത്. വൈകുന്നേരം വരെ അവര്‍ ഒബ്‌സര്‍വേഷനില്‍ ആയിരിക്കും. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഡിസ്റ്റാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ രണ്ടുപേര്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുപേരുമുണ്ട്. ലഭ്യമായ എല്ലാ ആധുനിക ചികിത്സയും നല്‍കുന്നുണ്ട്. 

പരിക്കേറ്റവരെ എല്ലാം ജീവിതത്തിലേക്ക് രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള പരമമായ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സ സൗജന്യമായാണ് നല്‍കുന്നത്.മറ്റ് കാര്യങ്ങള്‍ കൂടി സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.