കളമശ്ശേരി സ്ഫോടനം; 35 പേർക്ക് പരിക്ക്, ഏഴു പേർ ഐസിയുവിൽ, ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും

 | 
cv


കൊച്ചി കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിൽ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

കളമശേരി മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ ആണ് സ്ഫോടനം ഉണ്ടായത്. 27-ാം തിയതി മുതൽ നടന്നു വരുന്ന മേഖലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്നുണ്ടായിരുന്നു. രാവിലെ 9.30ഓടെയാണ് സ്ഫോടനം.