കളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ കേസ്

 | 
fb

കളമശേരിയിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ പത്തനംതിട്ടയിൽ കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫേസ്ബുക് പ്രൊഫൈലിനെതിരെയാണ് കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക്പോസ്റ്റ്. റിവ തോളൂർ ഫിലിപ്പ് എന്ന ഫേസ്ബുക് പ്രൊഫൈൽ പോലീസ് നിരീക്ഷിച്ച് വരികയാണ്.