കളമശേരി സ്ഫോടനം; ഒരാൾ കൂടി മരിച്ചു, ഇതോടെ മരണം അഞ്ചായി

 | 
zamra

കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് സാലി. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലായിരുന്നു. ലിബിന ബോംബ് സ്‌ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. .