കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം ആറായി

 | 
praveen

കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) ആണ്  മരിച്ചത്.  ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ റീന ജോസ് (സാലി), സഹോദരി ലിബിന എന്നിവരും സ്‌ഫോടനത്തിൽ മരിച്ചിരുന്നു.

സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തിൽ മരിച്ച