കളമശേരി സ്ഫോടനം; കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു

 | 
ff

കളമശേരി കണ്‍വന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിന എന്ന പേരുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ സ്വദേശമോ പ്രായമോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.