കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി

 | 
n basurangan

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഗൗരവമായ വിഷയമായതിനാലാണ് നടപടിയെന്ന് നേതാക്കൾ പറഞ്ഞു. 15 വർഷമായി സിപിഐ അംഗമാണ് ഭാസുരാംഗൻ.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്.  എൻ ഭാസുരാംഗനാണ് കഴിഞ്ഞ 30 വർഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എൻ ഭാസുരാംഗൻ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു.