കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് തമിഴ്‌നാട്ടില്‍ പാളം തെറ്റി

 | 
Train

കണ്ണൂര്‍-യശ്വന്ത്പുര എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. പുലര്‍ച്ചെ 3.30ഓടെ തമിഴ്‌നാട്,. ധര്‍മ്മപുരി ജില്ലയിലെ മുത്തംപെട്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവില്‍ എത്തേണ്ട ട്രെയിനാണ് ഇത്.

എന്‍ജിന് സമീപത്തെ രണ്ട് എസി കോച്ചുകളാണ് പാളം തെറ്റിയത്. വേഗം കുറവായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിലേക്ക് വലിയ പാറകള്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കോച്ചിന് സാരമായ തകരാറുകളുണ്ടായി. എങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ വ്യക്തമാക്കി.

train

അപകടത്തിന് പിന്നാലെ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു. അപകടത്തില്‍ പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി.