കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 | 
karuvannoor


കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 86 ദിവസമായി സതീഷ് കുമാർ റിമാന്റിലാണ്.  86 ദിവസമായി സതീഷ് കുമാർ റിമാന്റിലാണ്. കേസിലെ 55 പ്രതികൾക്കുമെതിരെ ഇ ഡി കുറ്റപത്രം നൽകിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.

സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിന്റെ ബിനാമി ആയിരുന്നു എന്നാണ് ഇ ഡി ആരോപിക്കുന്നത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ഇ ഡി പറയുന്നു. എന്നാൽ കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇ ഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിന്റെ വാദം.