കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും
Oct 3, 2023, 12:00 IST
|
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും. ആദ്യം അറസ്റ്റിലായ പി. സതീഷ് കുമാറിനെയും, പി.പി. കിരണിനെയും ഉൾപ്പെടുത്തിയാണ് ഇഡി കുറ്റപത്രം സമർപ്പിക്കുക. ഈ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് തീരുകയാണ്.
കേസിൽ ഈയാഴ്ച കൂടുതൽ ചോദ്യം ചെയ്യലുകളും നടക്കും. അതേസമയം സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീനും ഇഡി നോട്ടീസ് നൽകും.