കെഎഎസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ റാങ്കുകളില്‍ സ്ത്രീകള്‍

 | 
KAS
കെ.എ.എസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ.എ.എസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. 105 പേര്‍ക്കാണ് സെക്കന്‍ഡ് ഗസറ്റഡ് പോസ്റ്റിലേക്ക് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഒന്നാം സ്ട്രീമില്‍ മാലിനി എസ്. ഒന്നാം റാങ്ക് നേടി. നന്ദന എസ്. പിള്ളയ്ക്ക് രണ്ടാം റാങ്കും ഗോപിക ഉദയന് മൂന്നാം റാങ്കും ലഭിച്ചു. ആതിര എസ്.വി. നാലാം റാങ്കും ഗൗതമന്‍ എം. അഞ്ചാം റാങ്കും സ്വന്തമാക്കി.

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി. സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി., 2-അജീഷ് കെ, 3-പ്രമോദ് ജി.വി., 4-ചിത്രലേഖ കെ.കെ., 5-സനോപ് എസ്.  

പ്രിലിമിനറി പരീക്ഷയ്ക്കും മെയിന്‍ പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ശേഷം 582 പേരാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇവരില്‍ സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 105 പേര്‍ നവംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കും.