കാശ്മീർ അപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

 | 
pkd

കാശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. നടപടികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച പ്രകാരം ദില്ലിയിൽ നിന്നും മൂന്ന് ഉദ്യോഗസ്ഥർ ഇന്നലെ ശ്രീനഗറിലേക്ക് തിരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ളത് വേഗത്തിൽ പൂർത്തിയാക്കി നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെയും സർക്കാരിന്റെ പ്രതിനിധികൾ സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സോജില ചുരത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം ഉണ്ടായത്.