പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റും; മുഖ്യമന്ത്രി

 | 
pinarayi vijayan


പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ഇ. കെ നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായികരംഗത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നു. 1500 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

ഓരോ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. താഴെ തട്ടിൽ പരിശീലനം ലഭിച്ചാലെ നല്ല കായിക താരങ്ങളെ വളർത്തിയെടുക്കാൻ ആവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ സാധിക്കണം. കുട്ടികൾക്കിടയിൽ കായിക സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സൗഖ്യം എന്നതാണ് സർക്കാർ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.