കേരളം ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി

 | 
balagopal

 പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണ് പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.  30 രൂപയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവിലയിൽ വര്‍ദ്ധിച്ചത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നതുപോലെയാണ് ഇതിന് പിന്നാലെ 5 രൂപ കുറയ്ക്കുന്നതെന്നും ധനമന്ത്രി പരിഹസിച്ചു.

കേരളം ഇന്ധനനികുതി കുറയ്ക്കില്ല. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവും. അതിനാല്‍ ഇനി സംസ്ഥാനം ഇന്ധനവില കുറയ്ക്കില്ലെന്നും അദേഹം പറഞ്ഞു.

 നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും മന്ത്രി പറഞ്ഞു