ഇടമലയാര്‍ അണക്കെട്ട് നാളെ രാവിലെ 6 മണിക്ക് തുറക്കും; ഇടുക്കി ട്രയല്‍ റണ്‍ മാറ്റിയേക്കും

ഇടമലയാര് അണക്കെട്ട് വൈകുന്നേരത്തോടെ തുറക്കുമെന്ന് സൂചന. ജലനിരപ്പ് പരമാവധിയോട് അടുക്കുന്നതിനാലാണ് ഇത്. 4 മണിക്ക് 168.9 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. 169 അടിയാണ് പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ പെയ്യുന്നുണ്ട്. ജലനിരപ്പുയര്ന്നതിനാല് അണക്കെട്ടില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നു.
 | 

ഇടമലയാര്‍ അണക്കെട്ട് നാളെ രാവിലെ 6 മണിക്ക് തുറക്കും; ഇടുക്കി ട്രയല്‍ റണ്‍ മാറ്റിയേക്കും

കൊച്ചി: ഇടമലയാര്‍ അണക്കെട്ട് നാളെ രാവിലെ 6 മണിക്ക് തുറക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ 8 മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ആറു മണിക്കു മുമ്പ് ജലനിരപ്പ് 169 മീറ്ററിലെത്തിയാല്‍ ഒരു ഷട്ടര്‍ തുറക്കാനും തീരുമാനമായി.

ഇപ്രകാരം ചെയ്താല്‍ സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ വെള്ളമായിരിക്കും പുറത്തേക്ക് വിടുക. അതിനാല്‍ പുഴയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ജലനിരപ്പില്‍ വ്യതിയാനമുണ്ടാകുകയുള്ളുവെന്നാണ് വിലയിരുത്തല്‍. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ജലനിരപ്പുയര്‍ന്നതിനാല്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടമലയാര്‍ അണക്കെട്ട് തുറക്കേണ്ടി വരുന്നതിനാല്‍ ഇടുക്കിയിലെ ഷട്ടര്‍ ട്രയല്‍ റണ്‍ വൈകിയേക്കുമെന്നും സൂചനയുണ്ട്. 2398 അടിയില്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും സാഹചര്യം വിലയിരുത്തി മാത്രമേ ഇത് നടപ്പാക്കൂ എന്നാണ് പുതിയ തീരുമാനം. ട്രയല്‍ റണ്‍ നടത്തുകയാണെങ്കില്‍ അക്കാര്യം പൊതുജനങ്ങളെ അറിയിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.

ഷട്ടറുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ഇടുക്കി, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്കിയിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയര്‍ന്നേക്കും. അഞ്ചു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ വെള്ളം ആലുവയിലെത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

Idamalayar, Red Alert – ഇടമലയാര്‍ റെഡ് അലേര്‍ട്ട്ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല – Public need not panicസംസ്ഥാന ദുരന്ത…

Posted by Kerala State Disaster Management Authority – KSDMA on Wednesday, August 8, 2018