ഇന്ധനവില കുറഞ്ഞു; കുറഞ്ഞത് ഒരു പൈസ; ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍ മീഡിയ

ഇന്ധനവില കുറച്ചതായി കമ്പനികള്. കുറഞ്ഞ വില എത്രയാണെന്നറിഞ്ഞാല് ഞെട്ടും. 16 ദിവസം തുടര്ച്ചയായി വില വര്ദ്ധിപ്പിച്ച ശേഷം ഇന്ന് ഒരു പൈസയാണ് കമ്പനികള് കുറച്ചിരിക്കുന്നത്. ഒരു പൈസ കുറയ്ക്കുന്നതിലൂടെ കേന്ദ്ര സര്ക്കാര് ജനങ്ങളെ പരിഹസിക്കുകയാണെന്ന് സോഷ്യല് മീഡിയ പ്രതികരിച്ചു.
 | 

ഇന്ധനവില കുറഞ്ഞു; കുറഞ്ഞത് ഒരു പൈസ; ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ധനവില കുറച്ചതായി കമ്പനികള്‍. കുറഞ്ഞ വില എത്രയാണെന്നറിഞ്ഞാല്‍ ഞെട്ടും. 16 ദിവസം തുടര്‍ച്ചയായി വില വര്‍ദ്ധിപ്പിച്ച ശേഷം ഇന്ന് ഒരു പൈസയാണ് കമ്പനികള്‍ കുറച്ചിരിക്കുന്നത്. ഒരു പൈസ കുറയ്ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില ഉയര്‍ത്താതെ പിടിച്ചു നിര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ തുടര്‍ച്ചയായി 16 ദിവസം വില കൂട്ടി. വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഇന്ധനവില കുറയ്ക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുന്നതായി നേരത്തെ കേരള ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അധിക നികുതി വേണ്ടെന്നു വെയ്ക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. 6 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടിയിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഒരു പൈസ നിരക്കില്‍ ഇന്ധനവില കുറഞ്ഞതായി അറിയിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ 81 രൂപയ്ക്ക് മുകളിലാണ് പെട്രോളിന്റെ വില. വരും ദിവസങ്ങളില്‍ അന്തരാഷ്ട്ര വിപണയിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.