തരികെന്റെ കുഞ്ഞിനെ; അനുപമയ്ക്കു വേണ്ടി കവിത കുറിച്ച് കവി കെ.ജി.ശങ്കരപ്പിള്ള
Oct 23, 2021, 12:13 IST
| ജനിച്ച് മൂന്നാം ദിവസം തന്നില്‍ നിന്ന് എടുത്തു മാറ്റപ്പെട്ട കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അനുപമയ്ക്കായി കവിത രചിച്ച് കെ.ജി.ശങ്കരപ്പിള്ള. തരികെന്റെ കുഞ്ഞിനെ എന്ന പേരില്‍ തന്റെ ഫെയിസ്ബുക്ക് പ്രൊഫൈലിലാണ് കെ.ജി.എസ് കവിത പോസ്റ്റ് ചെയ്തത്.
കവിത വായിക്കാം
തരികെന്റെ കുഞ്ഞിനെ
കീറാതെ മുറിക്കാതെ തരികെന്റെ കുഞ്ഞിനെ എന്ന് സോളമന്റെ കോടതിയില്‍
ഒരമ്മ.
തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് അന്ന അഖ്മതോവ.
തരികെന്റെ കുഞ്ഞിനെ എന്ന്
പൂതപ്പാട്ടിലെ അമ്മ ( ഇടശ്ശേരി ).
തരികെന്റെ കുഞ്ഞിനെ എന്ന്
ഈച്ചരവാരിയര്‍ മാഷ്.
തരികെന്റെ കുഞ്ഞുങ്ങളെ എന്ന്
വാളയാറിലെ അമ്മ.
തരികെന്റെ കുഞ്ഞിനെ എന്ന്
അനുപമ.
തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാള്‍
ഏതുണ്ട് ചരിത്രത്തില്‍ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?
പഴകാത്ത പ്രാര്‍ത്ഥന?