തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാട്സാപ്പ് സ്റ്റിക്കറുകള്‍ ലഭിക്കുന്ന ആപ്പ് പുറത്ത്; ഡൗണ്‍ലോഡ് ചെയ്യാം

പ്രചാരണത്തില്‍ വളരെയേറെ വ്യത്യസ്ത ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പുകാലത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷിയാവുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം വോട്ടര്‍മാരുമായി നേരിട്ട് ഇടപഴകാന്‍ പഴയതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ ആ കുറവ് നികത്താന്‍ ഒരു പരിധി വരെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നുണ്ട്. വാട്സാപ്പ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ്. വാട്സാപ്പ് സ്റ്റിക്കറുകള്‍ ജനപ്രിയമായതിനാല്‍ അവ നിര്‍മിക്കുന്ന ആപ്പുകള്‍ക്കായി പലരും തെരയുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള സ്റ്റിക്കറുകള്‍ നിര്‍മിക്കുന്ന സ്റ്റിക്കര്‍ഹണ്ട് എന്ന ആപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്ളേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ മൊബൈല്‍ ആപ്പിലൂടെ വളരെ ലളിതമായി സ്വന്തം വാടസാപ്പിലേക്ക് ഈ സ്റ്റിക്കറുകള്‍ ആഡ് ചെയ്ത് സൗജന്യമായി തന്നെ ആര്‍ക്കും അയക്കാന്‍ കഴിയും. കസ്റ്റമൈസ് ചെയ്ത് ഈ മൊബൈല്‍ ആപ്പിലൂടെ തന്നെ ഏതൊരാള്‍ക്കും സ്റ്റിക്കറുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഓപ്ഷനും ഉണ്ട്. ജനുവരി ഒന്ന് മുതല്‍ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റിക്കറുകളും ബെര്‍ത്ഡേ, വിവാഹം, ആനിവേഴ്സറി, സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍, ഇവന്റുകള്‍ തുടങ്ങിയ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ഉള്ള സ്റ്റിക്കറുകള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. ബിഗ്മേക്കര്‍ ബ്രാന്‍ഡ് സൊലൂഷന് ആണ് ‘സ്റ്റിക്കര്‍ ഹണ്ട് ‘വാട്സാപ്പ് സ്റ്റിക്കേഴ്സ് എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നത്.
കസ്റ്റമൈസ്ഡ് സ്റ്റിക്കറുകള്‍ ലഭ്യമാകാന്‍ bigmakers2020@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ +91 73568 75621 എന്ന ഫോണ്‍ നമ്പറിലോ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.