തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ബിജെപിയുമായി സിപിഎം സഖ്യമുണ്ടാക്കിയതായി ഡി. വിജയകുമാര്‍

ഉപതെരഞ്ഞെടുപ്പില് തോല്വി സമ്മതിക്കുന്നതായി കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഡി. വിജയകുമാര്. കോണ്ഗ്രസിനെ തോല്പ്പിക്കാന് എല്.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്ഥി ആരോപിച്ചു. പാര്ട്ടിയെ പ്രതിരോധിക്കാന് താഴെത്തട്ടില് പ്രവര്ത്തകരുണ്ടായില്ല. വീഴ്ച്ചയുടെ കാരണം പാര്ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ബിജെപിയുമായി സിപിഎം സഖ്യമുണ്ടാക്കിയതായി ഡി. വിജയകുമാര്‍

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരോപിച്ചു. പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തകരുണ്ടായില്ല. വീഴ്ച്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാണ്ട് 20956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ വിജയിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് 7983 ന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. പ്രതീക്ഷതിന് അപ്പുറമാണ് ഈ വിജയമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ചെങ്ങന്നൂരില്‍ കണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.