പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി

കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര് പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള് കൈമാറി.
 | 
പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന് ഡോ. ബോബി ചെമ്മണൂരിന്റെ പ്രതിനിധികളായ എം ശ്രീകുമാര്‍, കെ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി. കമ്മീഷണര്‍ ഓഫീസില്‍ വച്ചുനടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ ജെ ബാബുവും സംബന്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.