വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് എത്തുന്നു; മാര്‍ച്ച് 10ന് ചെന്നിത്തല പദയാത്രയില്‍

പാലക്കാട് ഡിസിസി അധ്യക്ഷന് വി.കെ.ശ്രീകണ്ഠന് നേതൃത്വം നല്കുന്ന ജയ് ഹോ പദയാത്രയില് പങ്കെടുക്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നു. മാര്ച്ച് 10നാണ് ചെന്നിത്തല പദയാത്രയുടെ ഭാഗമാകാന് എത്തുന്നത്. തച്ചമ്പാറയില് നിന്ന് കല്ലടിക്കോട് വരെ ചെന്നിത്തല പദയാത്രക്കൊപ്പമുണ്ടാകും. ജില്ലയില് വലിയ ആവേശമുണ്ടാക്കാന് കഴിഞ്ഞിട്ടുള്ള പദയാത്രയില് പ്രതിപക്ഷനേതാവു കൂടി എത്തുന്നതോടെ മറ്റു പാര്ട്ടികളില് നിന്നും പ്രവര്ത്തകര് കോണ്ഗ്രസിലേക്ക് എത്തുമെന്നാണ് നേതാക്കള് പ്രതീക്ഷിക്കുന്നത്.
 | 
വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് എത്തുന്നു; മാര്‍ച്ച് 10ന് ചെന്നിത്തല പദയാത്രയില്‍

പാലക്കാട്: പാലക്കാട് ഡിസിസി അധ്യക്ഷന്‍ വി.കെ.ശ്രീകണ്ഠന്‍ നേതൃത്വം നല്‍കുന്ന ജയ് ഹോ പദയാത്രയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നു. മാര്‍ച്ച് 10നാണ് ചെന്നിത്തല പദയാത്രയുടെ ഭാഗമാകാന്‍ എത്തുന്നത്. തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെ ചെന്നിത്തല പദയാത്രക്കൊപ്പമുണ്ടാകും. ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള പദയാത്രയില്‍ പ്രതിപക്ഷനേതാവു കൂടി എത്തുന്നതോടെ മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

വിജയകരമായ 15-ാം ദിവസത്തെ പദയാത്ര പൂക്കോട്ട്കാവില്‍ നിന്നാണ് ആരംഭിച്ചത്. കനത്ത ചൂടിലും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പ്രവര്‍ത്തകര്‍ യാത്രയുടെ ഭാഗമാകാനെത്തി. കഴിഞ്ഞ ദിവസം തൃത്താലയിലും വന്‍ സ്വീകരണം യാത്രക്ക് ലഭിച്ചിരുന്നു. പാലക്കാട് വന്‍ വിജയമായ ഈ യാത്രയെക്കുറിച്ചുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികാണ് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കിയത്.

വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് എത്തുന്നു; മാര്‍ച്ച് 10ന് ചെന്നിത്തല പദയാത്രയില്‍

തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ജയ് ഹോ മോഡലില്‍ പദയാത്രകള്‍ നടത്തി പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഡി സി സി പ്രസിഡന്റുമാരോട് എഐസിസി ആവശ്യപ്പെടാനാണ് നീക്കമെന്നും അറിയുന്നു. പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.യാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥ് വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും വികെ ശ്രീകണ്ഠന്റെ വിജയമായാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസുമായി അകന്ന ഗോപിനാഥ് ഇടക്കാലത്ത് സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. വിട്ടു നില്‍ക്കുന്നവര്‍ക്കൊപ്പം മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്. ഇതോടെ ‘ജയ്ഹോ’ ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പ്രയാണം. മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി.കെ.ശ്രീകണ്ഠന്റെ പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.