‘ലൈവ് കാരിക്കേച്ചര്‍ വോട്ടഭ്യര്‍ത്ഥന’; കെ.എന് ബാലഗോപാലിന്റെ പ്രചാരണങ്ങള് ഏറ്റെടുത്ത് ഫൈന് ആര്ട്സ് വിദ്യാര്‍ത്ഥികളും
കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തില് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പ്രചാരണ രംഗത്ത് സജീവമായുണ്ട്. കെ.എന് ബാലഗോപാലിന്റെ പ്രചാരണങ്ങള് ഏറ്റെടുത്ത് ഫൈന് ആര്ട്സ് വിദ്യാര്ത്ഥികളും രംഗത്തിറിങ്ങിയതോടെ എല്.ഡി.എഫ് പാളയം ആവേശത്തിലാണ്.
കൊല്ലം ബീച്ചിലാണ് വ്യത്യസ്ഥമായ പ്രചാരണ പരിപാടിയുമായിട്ടാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പത്തുപേരടങ്ങുന്ന സംഘമെത്തിയിരിക്കുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന വോട്ടര്‍മാരുടെ കാരിക്കേച്ചര്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വരച്ചു നല്‍കിയാണ് ഈ കലാകാരന്മാര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്.
കൊല്ലം ലൈറ്റ് ഹൌസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രകാരന്‍ കൂടിയായ കെ.എന്‍ ബാലഗോപാലിനായി ഈ വ്യത്യസ്ഥ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ബാലഗോപാലിന്റെ ചിത്രവും പേരും ചിഹ്നവും ആലേഖനം ചെയ്ത ആര്‍ട്ട് പേപ്പറിലാണ് ചിത്രങ്ങള്‍ സൗജന്യമായി വരച്ചു നല്‍കുന്നത്. പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രരചനാ പ്രചാരണം നടത്താനാണ് സംഘം ലക്ഷ്യമിടുന്നത്