ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 51മത് ഷോറൂം മലാടില്‍
മുംബൈ: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിൽ ജൂൺ 12 ഞായറാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്‌ലം റംസാന്‍ അലി ഷെയ്ക്ക്, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ യും (ഡോ. ബോബി ചെമ്മണൂര്‍) ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയ സത്‌നാം സിംഗ് തിവാന ആദ്യ വില്‍പ്പന നിര്‍വഹിക്കും. മലാട് വെസ്റ്റിലുള്ള സോളിറ്റയര്‍ ബില്‍ഡിംഗിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ സ്‌പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 % വരെ കിഴിവും ലഭിക്കും.
ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ഉദ്ഘാടന മാസം നിത്യേനേ നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ താമസം, റോള്‍സ് റോയ്‌സ് കാറില്‍ സൗജന്യതാമസം എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.