കാസര്‍കോട് 5 വയസുകാരി പനി ബാധിച്ച് മരിച്ചു; പ്രദേശത്ത് ജാഗ്രത, സ്രവം പരിശോധയ്ക്ക് അയച്ചു

 | 
Nipah-Test
ചെങ്കളയില്‍ 5 വയസുള്ള പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത

കാസര്‍കോട്: ചെങ്കളയില്‍ 5 വയസുള്ള പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോഴിക്കോടും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുമാണ് സ്രവം അയച്ചത്. പരിശോധനാഫലം വരുന്നതു വരെ പ്രദേശത്ത് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്കള ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം വരുന്ന പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. കോവിഡ് വാക്‌സിനേഷനും നിര്‍ത്തി വെച്ചിരിക്കുകയാണ്. മരിച്ച കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.