റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകയായ മലയാളി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍

 | 
Sruthi

റോയിട്ടേഴ്‌സില്‍ മാധ്യമപ്രവര്‍ത്തകയായ മലയാളി യുവതിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി (36) ആണ് മരിച്ചത്. റോയിട്ടേഴ്‌സ് ബംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായ ശ്രുതിയെ നല്ലൂറഹള്ളി, മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് തളിപ്പറമ്പിലെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം.

നാട്ടില്‍ നിന്ന് അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരിവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയെ ഫോണില്‍ വിളിക്കുകയും സെക്യൂരിറ്റി ഫ്‌ളാറ്റില്‍ എത്തി പരിശോധിച്ചപ്പോള്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.